മലബാറിൽഹയർ സെക്കൻഡറി സീറ്റ് ക്ഷാമംഇത്തവണയും രൂക്ഷം

മലബാറിൽഹയർ സെക്കൻഡറി സീറ്റ് ക്ഷാമംഇത്തവണയും രൂക്ഷം

  • കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനംപ്രതിസന്ധിയിലായിരിക്കുന്നത്.

കോഴിക്കോട്: മലബാറിലെഹയർ സെക്കൻഡറി സീറ്റ് ക്ഷാമം
ഇത്തവണയും രൂക്ഷമാകുന്നു.കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനം
പ്രതിസന്ധിയിലായിരിക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്താണ് സ്ഥിതി കൂടുതൽ ഗുരുതരം. ഇവിടെ മാത്രം കാൽ
ലക്ഷത്തോളം കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിച്ചേക്കില്ല. മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വണ്ണിന് ആകെ 1,70,735 സീറ്റുകളാണുള്ളത്. എന്നാൽഇത്തവണ അപേക്ഷിച്ചിരിക്കുന്നത് 2,43,453 വിദ്യാർഥികളാണ്. അതായത്, ആകെയുള്ള അപേക്ഷകരിൽ 72,718 പേർക്ക് പ്ലസ് വൺ പ്രവേശനം സാധ്യമല്ല എന്നർത്ഥം.

ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്,വയനാട്, മലപ്പുറം, പാലക്കാട്ജില്ലകളിലായി ഇതുവരെ 1,25,968 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു. ഇനി ഈ ജില്ലകളിൽ ആകെബാക്കിയുള്ളത് 44,767 സീറ്റുകൾ മാത്രമാണ്.ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്.82,753 കുട്ടികൾ അപേക്ഷ നൽകിയ മലപ്പുറത്ത് ആകെയുള്ളത് 57,855 സീറ്റുകൾ മാത്രമാണ്. ഫലത്തിൽ 24,898 വിദ്യാർഥികൾക്കാണ് ജില്ലയിൽ മാത്രം ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )