
മുഖ്യമന്ത്രിയെ അപകീർത്തിപെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചുവെന്ന പരാതിയിൽ ; സിപിഎം സൈബർ പോരാളികൾക്കെതിരെ കേസ്
- കാക്കി ട്രൗസറിട്ട വി ഡി സതീസന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺ ഗ്രസ് നേതാവ് പോലീസിനെ സമീപിച്ചത്.
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെ സാമൂഹ്യമാധ്യമം വഴി അപകീർത്തിപെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചെന്ന പരാതിയിൽ പോലീസ് നടപടി. ‘സിപിഎം സൈബർ പോരാളികൾ’ (CPIM CYBER Poralikal) എന്ന ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കേസെടുത്തു. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിൽ തൃശൂർ സിറ്റി സൈബർ പോലീസ് ആണ് കേസെടുത്തത്. കാക്കി ട്രൗസറിട്ട വി ഡി സതീസന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺ ഗ്രസ് നേതാവ് പോലീസിനെ സമീപിച്ചത്. “മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു, അതാണ് ഈ വിജയത്തിന് കാരണം” എന്ന വരികളോടെ ആണ് പോസ്റ്റ് പങ്കുവെച്ചിരുന്നത്
CATEGORIES News
TAGS trissur
