യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക്  ബഹുജന മാർച്ചും ധർണയും നടത്തി

യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി

ബഹുജന മാർച്ചും ധർണയും സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ . പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് തടഞ്ഞു വെക്കുന്ന യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ . പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

ഇ.എസ്. രാജൻ അദ്ധ്യക്ഷനായി. സി. പി. ഐ. എം ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ് , ഇ.കെ അജിത് , സി . സത്യചന്ദ്രൻ , നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ , അഡ്വ. കെ.സത്യൻ , അഡ്വ ടി.കെ. രാധാകൃഷ്ണൻ , കബീർ സലാല , എന്നിവർ അഭിവാദ്യം ചെയ്തു. കൺവീനർ കെ. ഷിജു സ്വാഗതവും പി.കെ. വിശ്വൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )