ഹോർമുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം

ഹോർമുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം

  • മണിക്കൂറുകൾക്കുള്ളിൽ കടന്നുപോയത് ഇരുപതിലേറെ കപ്പലുകൾ

തെഹ്റാൻ: ഹോർമുസ് കപ്പൽപാത ഇറാൻ തുറന്നതോടെ മണിക്കൂറുകൾക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകൾ. ഇറാൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് കപ്പലുകൾ ഹോർമുസ് കടക്കുന്നത്. തുറമുഖങ്ങൾക്ക് നേരെ ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഇറാൻ-അമേരിക്ക രണ്ടാംവട്ട ചർച്ച മിക്കവാറും തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്നാണ് സൂചന. എല്ലാ വിഷയങ്ങളിലും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, യുഎസ് വാദം ഇറാൻ തള്ളി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )