ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്‌തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്‌തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

പുതിയ പരിഷ്കാരം നവംബർ 24 രാത്രി നിലവിൽ വരും.

പത്തനംതിട്ട: ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്‌തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പുതിയ പരിഷ്കാരം നവംബർ 24 രാത്രി നിലവിൽ വരും. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്‌തശേഷം റദ്ദാക്കി പുതിയ ആളുകൾക്ക് ലഭ്യമാക്കുന്ന തരത്തിൽ ആസൂത്രിത ശ്രമമുണ്ടെങ്കിൽ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂർണ സംതൃപ്തി നൽകുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് പ്രധാനം. പണമിടപാട് പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാൻ സാധിച്ചു. ഇത് മൊത്തം വരുമാനത്തിന്റെ വർധനയിൽ പ്രതിഫലിക്കും. സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നൽകുന്ന മറ്റൊരു കാര്യം. നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങൾ വരെ ഒരേ സമയം പാർക്ക് ചെയ്യാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )