സ്‌കൂളുകളിൽ കുട്ടികൾക്ക് മൊബൈലിനും ലിപ്സ്റ്റിക്കിനും വിലക്കേർപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ

സ്‌കൂളുകളിൽ കുട്ടികൾക്ക് മൊബൈലിനും ലിപ്സ്റ്റിക്കിനും വിലക്കേർപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ

  • കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശിക്കുന്നു

തിരുവനന്തപുരം: സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിപത്തുകൾ തടയുന്നതിനും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതുൾപ്പടെ സുപ്രധാന നിർദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശിക്കുന്നു.ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നതു തടയാൻ ഇത് അനിവാര്യമാണ്. എന്നാൽ, കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും യാതൊരുവിധ പോറലുമേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന നടത്തേണ്ടതെന്ന് കമ്മീഷൻ കർശനമായി ഓർമ്മിപ്പിച്ചു. കുട്ടികൾ മുടി വളർത്തുന്നതും കളർ ചെയ്യുന്നതും മൊട്ടയടിക്കുന്നതുംഅവകാശമാണെങ്കിലും അച്ചടക്കത്തിന്റെ നിബന്ധനകൾക്കു വിധേയമായിരിക്കും.

ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനു അപകടമുണ്ടാക്കുമെന്നും കമ്മിഷൻ വിലയിരുത്തുന്നു.സ്കൂളുകളിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്കൂൾ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്തു സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. സ്കൂൾ സമയത്ത് കുട്ടി മൊബൈൽ ഉപയോഗി ഗുരുതര അച്ചടക്കലംഘനമായി കാണണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )