
20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി
- സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു
കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരു ന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. തറവാട്ട് വീട്ടിൽ റഹീമിനെ കാത്തിരിക്കുകയാണ് ഉമ്മ. 2006ലാണ് സൌദി ബാലന്റെ മരണത്തെ തുടർന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്.

റഹീമിന്റെ മോചനത്തിനായി ലോക മലയാളികൾ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയിൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു.
CATEGORIES News
