
ചിങ്ങപുരം റെസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
- ഉദ്ഘാടനം നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു
ചിങ്ങപുരം: ചിങ്ങപുരം റെസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. 150 കുടുംബങ്ങൾ ഉൾപ്പെടുന്ന അസോസിയേഷന്റെ ഉദ്ഘാടനം സികെജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സിനിമ – നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ച് കലാ കായിക മത്സരങ്ങൾ നടന്നു. ചടങ്ങിൽ പ്രബഞ്ചകുമാർ ആദ്യക്ഷൻ വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ, സിനിമ സംവിധായകൻ എം. മോഹനൻ, സികെജി ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ എടക്കുടി സുരേഷ് ബാബു മാസ്റ്റർ,സജിത്ത്.വി. എം,ചൈൽഡ് ആർട്ടിസ്റ്റ് അവാൻ പൂക്കോട്, പ്രഫുലൻ കക്കാട്ടു, അനീഷ് തടത്തിൽ, പ്രശാന്ത് കക്കാട്ട്, ഷൈജ വള്ളിൽ, ഗീത പുതുശ്ശേരി എന്നിവർ സംസാരിച്ചു.
CATEGORIES News