കൊല്ലം എൽപി സ്കൂൾ 150ാം വാർഷികാഘോഷം; സംഘാടക സമിതി രൂപീകരിച്ചു

കൊല്ലം എൽപി സ്കൂൾ 150ാം വാർഷികാഘോഷം; സംഘാടക സമിതി രൂപീകരിച്ചു

  • നഗരസഭ കൗൺസിലർ വി.വി.ഫക്രുദീൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ള കൊല്ലം എൽപി സ്കൂളിൻ്റെ 150 ആം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നഗരസഭ കൗൺസിലർ വി.വി.ഫക്രുദീൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ.പി.സുധീഷ് അധ്യക്ഷത വഹിച്ചു. മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, ഇ.എസ്.രാജൻ, വി.വി.സുധാകരൻ, കെ.ചിന്നൻ നായർ, സുമേഷ് കോരൻകണ്ടി, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.സ്കൂൾ എച്ച്എം ആർ.ബിനിത സ്വാഗതം പറഞ്ഞു. തസ്നിയ ഷമീർ നന്ദി പറഞ്ഞു.
വി.വി.ഫക്രുദ്ദീൻ മാസ്റ്റർ ചെയർമാനും എ.പി.സുധീഷ് കൺവീനറും, ആർ.ബിനിത ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.1875 ൽ കൊല്ലം ചിറയ്ക്ക് സമീപം സ്ഥാപിച്ച കൊല്ലം എൽപി സ്കൂൾ 1995 ലാണ് കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ഏറ്റെടുത്തത്.

മാനേജ്മെന്റിന്റെ സ്നേഹാദരവ്

കൊയിലാണ്ടി ഉപജില്ല 2024 -25 ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ എൽ പി വിഭാഗം ഓവറോൾ കിരീടം നേടിയ പിഷാരികാവ് ദേവസ്വം എൽ പി സ്കൂളിന് മാനേജ്മെന്റിന്റെ സ്നേഹാദരവ്. സ്കൂൾ മാനേജറും മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുമായ ശ്രീ പ്രമോദ് കുമാർ കെ.കെ അധ്യക്ഷം വഹിച്ച ചടങ്ങ്
ശ്രീ പിഷാരികാവ് ട്രസ്റ്റിബോർഡ് ചെയർമാൻ ശ്രീ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ശ്രീ അപ്പുകുട്ടി നായർ, ശ്രീ നാരായണൻകുട്ടി നായർ, ശ്രീ രാധാകൃഷ്ണൻ,ശ്രീ ബാലകൃഷ്ണൻ, പ്രധാന അധ്യാപിക ശ്രീമതി ബിനിത. ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം മാനേജർ ശ്രീ ഭാസ്കരൻ സ്വാഗതവും ദേവസ്വം ജീവനക്കാരൻ ശ്രീ രാകേഷ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )