
കുഞ്ഞികുളങ്ങര ക്ഷേത്രം ചെണ്ടമേളം അരങ്ങേറ്റം
- പഞ്ചാരിമേളത്തിലെ ഒന്നും രണ്ടും മൂന്നും കാലങ്ങൾ കൊട്ടികൊണ്ടാണ് ഹരിശ്രീ കുറിച്ചത്
ചേമഞ്ചേരി : പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രം വാദ്യസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗണേശ കലാമന്ദിരത്തിലെ 6വിദ്യാർഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. പഞ്ചാരിമേളത്തിലെ ഒന്നും രണ്ടും മൂന്നും കാലങ്ങൾ കൊട്ടികൊണ്ടാണ് ഹരിശ്രീ കുറിച്ചത്.

കലാമന്ദിരത്തിലെ ചെണ്ട ആശാൻ കെ.വി. രാജേഷ്ൻ്റെ കീഴിൽ പരിശീലനം ലഭിച്ച കാശിനാഥ്,നിരൺ ദേവ് , ഹരിബാല ,അനയ, ധ്യാൻചന്ദ് , അഭയദേവ് എന്നിവരാണ് അരങ്ങേറ്റം ചെയ്തത്.

CATEGORIES News