ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് നേരെ ആക്രമണം

ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് നേരെ ആക്രമണം

  • കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് നേരെ വധഭീഷണിയുള്ളതായി പരാതി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി സലീം എന്നയാള്‍ കഴിഞ്ഞ ദിവസം യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇയാളെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

സലീം പുറത്തിറങ്ങിയാല്‍ തന്നെ അപായപ്പെടുത്തുമെന്നാണ് ചികിത്സയിലുള്ള യുവതി ആരോപിക്കുന്നത്. 2016ലാണ് മൊബൈല്‍ ഫോണ്‍ വിളികളിലൂടെ സലീം യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ ഇവരെ ലഹരിക്കടത്തിന് ഉപയോഗിച്ചു. എന്നാല്‍ 2018ല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് കഞ്ചാവുമായി യുവതി പൊലീസിന്റെ പിടിയിലായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )