
തൊഴിലുറപ്പ് വേതനം വർധിപ്പിക്കണം -എച്ച്എംഎസ്
- ദിവസവേതനം എഴുനൂറ് രൂപയാക്കി വർധിപ്പിക്കണമെന്ന് മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) പനങ്ങാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു
ബാലുശ്ശേരി : തൊഴിലുറപ്പ് തൊഴിലാളികളുടെദിവസവേതനം എഴുനൂറ് രൂപയാക്കി വർധിപ്പിക്കണമെന്ന് മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) പനങ്ങാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സി.കെ. രാഘവൻ ഉദ്ഘാടനംചെയ്തു. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു.

ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, എ.കെ. രവീന്ദ്രൻ, ഷൈമ കോറോത്ത്, കെ.ടി. പുഷ്പ, എം.എം. ഭരതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുധ പൊയിലിൽ (പ്രസി.), ബിന്ദു ദിനേശ് (സെക്ര.), റുഖിയ (ട്രഷ.).
CATEGORIES News