ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

  • പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

മുചുകുന്നു: രംഗകല ലൈബ്രറി& റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് അസി. ഇൻസ്പെക്ടർ ജയപ്രസാദ്.സി. കെ “അപകട ലഹരിയും ജീവിത ലഹരിയും” എന്ന വിഷയം അവതരിപ്പിച്ചു.

പരിപാടിയിൽ എൻ.ബിജീഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ലൈബ്രറി കൗൺസിൽ ജില്ലാ അക്ഷരോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോ ആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അവന്തിക.എസ് നെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ഒ. പി പ്രകാശൻ സ്വാഗതവും അഞ്ജുഷ. എ നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )