ബോട്ടിനെയും അതിലെ 30 തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു

ബോട്ടിനെയും അതിലെ 30 തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു

  • ഫിഷറീസ് അസ്സിസ്റ്റ്‌ ഡയറക്ടർ സുനീറിന്റെ നിർദ്ദേശത്തെ തുടർന്നാണ് രക്ഷാ പ്രവർത്തനം നടന്നത്

കൊയിലാണ്ടി: ആലില കണ്ണൻ എന്ന ബോട്ട് എൻജിൻ തകരാറു മൂലം കടലിൽ കിടക്കുന്ന വിവരം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചു. മറൈൻ എൻഫോസ്‌മെന്റ് ഇൻസ്‌പെക്ടർ പി ഷണ്മുഖന്റെ നേതൃത്വത്തിൽ സി.പി.ഓ ജീൻദാസ് റസ്ക്യു ഗാർഡ് സുമേഷ് എന്നിവർ കൊയിലാണ്ടി ഹാർബറിൽ നിന്നും രക്ഷപ്രവർത്തത്തിനായി പോലീസ് ബോട്ടിൽ പുറപ്പെട്ടു.

പ്രസ്തുത പൊസിഷനിൽ എത്തുകയും, കടലിൽ കുടുങ്ങിക്കിടന്ന ആലിലക്കണ്ണൻ എന്ന ബോട്ടിനെയും അതിലെ 30തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിക്കുകയും ചെയ്തു. ഫിഷറീസ് അസ്സിസ്റ്റ്‌ ഡയറക്ടർ സുനീറിന്റെ നിർദ്ദേശത്തെ തുടർന്നാണ് രക്ഷാ പ്രവർത്തനം നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )