
കൊല്ലം എൽ.പി സ്കൂളിൽ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു
- ചാത്തോന്ന് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെൻ്റ് പുസ്തകം കൈമാറ്റചടങ്ങ് ബഹു. നാദാപുരം എം എൽ എ ശ്രീ. ഇ.കെ വിജയൻ നിർവഹിച്ചു.
കൊല്ലം: കൊല്ലം എൽ.പി സ്കൂളിൽ വായനദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിന് ബഹു. പി.ടി.എ പ്രസിഡൻ്റ് സുധീഷ് Ap സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ വി.വി ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ചാത്തോന്ന് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെൻ്റ് പുസ്തകം കൈമാറ്റചടങ്ങ് ബഹു. നാദാപുരം എം എൽ എ ശ്രീ. ഇ.കെ വിജയൻ നിർവഹിച്ചു. പദ്ധതിവിശദീകരണം പ്രഭാത് എൻഡോവ്മെൻ്റ് ഭാരവാഹിയും നഗരസഭ കൗൺസിലറുമായ ശ്രീ. ഇ.കെ അജിത്ത് നിർവ്വഹിച്ചു. നവീകരിച്ചസ്കൂൾ ലൈബ്രറി ഉദ്ഘാടനം ബഹു എം.എൽ.എ ഇകെ വിജയൻ നിർവ്വഹിച്ചു. വായനദിന പ്രതിജ്ഞ ബിനിത ആർ കുട്ടികൾക്ക് ചൊല്ലികൊടുത്തു. പിഷാരികാവ് ദേവസ്വം മാനേജർ വി.പി ഭാസ്ക്കരൻ , ചാത്തോത്ത് ശ്രീധരൻ നായരുടെ മകനും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ: സുനിൽ മോഹൻ എന്നിവർ പരിപാടിയ്ക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. എസ്.എസ് ജി അംഗവും പ്രഭാത്എൻഡോവ്മെൻ്റ് ഭാരവാഹിയുമായ കെ ചിന്നൻനായർ ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു.