
മെയിന്റനൻസ് വർക്കിനിടെ ഓൾട്ടോ കാറിന് തീപിടിച്ചു
- കാറിന്റെ എൻജിൻ ഭാഗം ഒഴികെ മുഴുവനും തീ പടർന്നിരുന്നു
കൊയിലാണ്ടി:കൊയിലാണ്ടി പെരുവട്ടൂരിൽ ഫാസ്റ്റ് ട്രാക്ക് എന്ന കാർ വർക്ക്ഷോപ്പിൽ മെയിന്റനൻസ് വർക്കിനിടെ ഓൾട്ടോ കാറിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയ്ക്കാണ് സംഭവം നടന്നത്. കാറിന്റെ എൻജിൻ ഭാഗം ഒഴികെ മുഴുവനും തീ പടർന്നിരുന്നു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പിഎമ്മിന്റെ നേതൃത്വത്തിൽ തീ പൂർണമായും അണക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി,നിധി പ്രസാദ് ഇഎം,രജീഷ് വി പി,ഹോംഗാർഡ് അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
CATEGORIES News