
കൊയിലാണ്ടി നഗരസഭയിൽ വാർഡുകളിലെ ജാഗ്രതസമിതി അംഗങ്ങൾക്ക് ജെൻഡർ അവബോധ ക്ലാസ്സ് സംഘടിപിച്ചു
- ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസ്, ജി ആർ സി യുടെ ഭാഗമായി കോഴിക്കോട് ജില്ലാ മിഷന്റെ സഹകരണത്തോടെ കൊയിലാണ്ടി നഗരസഭയിലെ വാർഡുകളിലെ ജാഗ്രതസമിതി അംഗങ്ങൾക്ക് ജെൻഡർ അവബോധ ക്ലാസ്സ് സംഘടിപിച്ചു. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ.സത്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ നിജില പറവക്കൊടി,കെ എ ഇന്ദിര ടീച്ചർ, സി പ്രജില, കൗൺസിലർ വത്സരാജ് കേളോത്,ഐ സി ഡി എസ് സൂപ്പർവൈസർ റുഫീല. ടി. കെ, അനുഷ്മ ആർ(CWF) കമ്മ്യൂണിറ്റി കൗൺസിലർ അമിത എസ്. എസ് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അഡ്വക്കേറ്റ് പി പ്രശാന്ത്, സ്മിത. കെ. ബി (അഡിഷണൽ കൗൺസിലർകുടുംബകോടതി കോഴിക്കോട്&ജില്ലാമിഷൻ ജെണ്ടർ റിസോഴ്സ് പേഴ്സൺ )എന്നിവർ വിഷയാവതരണം നടത്തി. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും പറഞ്ഞു.
