
പാചകത്തൊഴിലാളികൾക്ക് പരിശീലനക്ലാസ് നടത്തി
- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ മഞ്ജു ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: ഉപജില്ലയിലെ വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികൾക്ക് വിദ്യാഭ്യാസ വകുപ്പ് പരിശീലന ക്ലാസ് നടത്തി . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ മഞ്ജു ഉദ്ഘാടനം ചെയ്തു.

നൂൺ മീൽ ഓഫീസർ എസ്.കെ അനിത അധ്യക്ഷതവഹിച്ചു. ഫയർ & റെസ്ക്യു ഓഫീസർ കെ.ബി. സുകേശ് അടുക്കളയിലെ അഗ്നി രക്ഷ എന്ന വിഷയത്തിലും കെ പുഷ്പ, ഷൈലജ എന്നിവർ സ്കൂൾ ഉച്ചഭക്ഷണത്തിൻ്റെ ഗുണമേന്മ എന്ന വിഷയത്തിലും ക്ലാസ് നയിച്ചു. ഗണേശ് കക്കഞ്ചേരി, ടി. എം സന്ധ്യ, നിഷ കെ എൻ എന്നിവർ സംസാരിച്ചു.
CATEGORIES News
