
കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025 നടത്തി
- ബഹു.നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി നഗരസഭയിലെ സി ഡി എസ് ഹാളിൽ വെച്ച് 2025 ഒക്ടോബർ 14 ന് SAFE, പഠനമുറി ഗുണഭോക്തൃ സംഗമവും വ്യവസായ സംരംഭകത്വ സെമിനാറും നടത്തി. ബഹു.നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. ഇന്ദിര ടീച്ചർ അദ്ധ്യക്ഷയായി. പ്രസ്തുത പരിപാടിയിൽ നഗരസഭ വ്യവസായ ഓഫീസർ ശ്രീ നിജീഷ്. ആർ ക്ലാസ് എടുത്തു. പരിപാടിക്ക് നഗരസഭയിലെ പട്ടികജാതി വികസനഓഫീസർ ശ്രീമതി. അനിതകുമാരി. പി. പി സ്വാഗതവും,പ്രമോട്ടർ പ്രബിഷ നന്ദിയും പറഞ്ഞു.
CATEGORIES News
