മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ

മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ

  • ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വർധിപ്പിച്ചിരിക്കുന്നത്.

ദില്ലി : മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ. വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കമ്പനികൾ പതിവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വർധിപ്പിച്ചിരിക്കുന്നത്.

കേരളമുൾപ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം വൻ തുക നൽകിയാൽ മാത്രമേ പെരുന്നാൾ സമയം വിമാനയാത്രക്ക് കഴിയുകയുള്ളൂ. മുന്നൂറ്റിയമ്പത് ദിർഹം വരെയാണ് ഇപ്പോൾ യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റിന്റെ നിരക്ക്. എന്നാൽ മാർച്ച് രണ്ടാം വാരം കഴിയുന്നതോടെ ഇത് ആയിരം ദിർഹത്തിന് മുകളിലാകും. മാർച്ച് പതിനഞ്ച് മുതൽ ഏപ്രിൽ 19 വരെ ഇരട്ടിയിലധികമായാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )