പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്ന് രാജ്യം

പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്ന് രാജ്യം

  • പാൻ കാർഡ് നൽകുന്നതിലും ഇളവുണ്ടാകും.

ന്യൂഡൽഹി : പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്ന് രാജ്യം. പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വന്നതടക്കം സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾക്കാണ് ഇന്ന് മുതൽ തുടക്കമാകുന്നത്. ആദായ നികുതിയിൽ ഇനി മുതൽ സാമ്പത്തിക വർഷം, അസസ്മെന്റ് വർഷം എന്നിവ ഉണ്ടാകില്ല. പകരം ടാക്സ് ഇയർ മാത്രമാകും.

പാൻ കാർഡ് നൽകുന്നതിലും ഇളവുണ്ടാകും. സ്വർണപ്പണയം സംബന്ധിച്ച റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടവും പൂർണതോതിൽ പ്രാബല്യത്തിലാകും. വാർഷിക ഫാസ്ടാഗ് നിരക്ക് 3000 രൂപയിൽ നിന്ന് 3075 രൂപയാകും. എടിഎം സർവീസ് ചാർജുകളിലും മാറ്റമുണ്ടാകും. ഡിജിറ്റൽ ഇടപാടുകൾക്ക് ഒടിപി കൂടാതെ, പിൻ നമ്പർ, ഫിംഗർ പ്രിന്റ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )