
ആലപ്പുഴയിൽ വ്യാപക കള്ളവോട്ട് പരാതി
- നിരവധി പേർക്ക് വോട്ട് നഷ്ടമായതായി പരാതി
ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിരവധി പേർക്ക് വോട്ട് നഷ്ടമായതായി പരാതി. അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 139-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കാക്കാഴം വെളിമ്പറമ്പ് വീട്ടിൽ ഷാജിമോന്റെ വോട്ടാണ് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതിനാൽ നഷ്ടമായത്.

ക്രമ നമ്പർ 858 ആയ ഷാജിമോൻ രേഖകളുമായി രാവിലെ ബൂത്തിലെത്തിയെങ്കിലും വോട്ടർപട്ടികയിൽ പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതിനാൽ പ്രിസൈഡിങ് ഓഫിസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ല.റിട്ടേണിങ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തുവെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പ്രിസൈഡിങ് ഓഫിസർക്ക് രേഖാമൂലം പരാതി നൽകിയാണ് ഈ മത്സ്യത്തൊഴിലാളി മടങ്ങിയത്.
CATEGORIES News
