നിയമസഭാ തിരഞ്ഞെടുപ്പ് ; അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിൽ വിമർശനം ശക്തമാക്കി എൽഡിഎഫും യുഡിഎഫും

നിയമസഭാ തിരഞ്ഞെടുപ്പ് ; അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിൽ വിമർശനം ശക്തമാക്കി എൽഡിഎഫും യുഡിഎഫും

  • കണക്ക് പുറത്തുവിടാത്തതിൽ ദുരൂഹത സംശയിച്ച് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിൽ വിമർശനം ശക്തമാക്കി എൽഡിഎഫും യുഡിഎഫും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കണക്ക് പുറത്തുവിടാത്തതിൽ ദുരൂഹത സംശയിച്ച് മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും മണ്ഡലം തിരിച്ചുള്ള പോളിംഗ് ഡാറ്റ, മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് ശതമാനം, പോസ്റ്റൽ ബാലറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )