
പുതുപ്പള്ളിയിൽ 52907 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ വിജയിച്ചു
- . ഈ തെരഞ്ഞെടുപ്പിൽ കണ്ടത് ചാണ്ടി ഉമ്മന്റെ പുതിയൊരു മുഖമായിരുന്നു,
കോട്ടയം : 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തകർപ്പൻ വിജയം. 52907 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. ചാണ്ടി ഉമ്മൻ 84031 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി കെഎം രാധാകൃഷ്ണൻ 31124 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളും നേടി. ഈ തെരഞ്ഞെടുപ്പിൽ കണ്ടത് ചാണ്ടി ഉമ്മന്റെ പുതിയൊരു മുഖമായിരുന്നു,

ലാളിത്യത്തിലൂടെയും, വ്യത്യസ്‌മായ പ്രതികരണങ്ങളിലൂടെയും ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഒരുപോലെ നേടി അമ്പരപ്പിച്ചു യുവനേതാവ്. ഉമ്മൻ ചാണ്ടിയെ ചേർത്തുപിടിച്ചതുപോലെ മകൻ ചാണ്ടി ഉമ്മനെയും പുതുപ്പള്ളി ചേർത്തുപിടിക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. തുടക്കം മുതൽ തന്നെ മികച്ച ലീഡ്. ഒടുവിൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മിന്നുന്ന ജയം.
CATEGORIES News
