
എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം
- വിഡി സതീശനെ ചുമലിലേറ്റിക്കൊണ്ടാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്.
എറണാകുളം : എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. വിഡി സതീശനെ ചുമലിലേറ്റിക്കൊണ്ടാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്.

തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശൻ എറണാകുളത്ത് എത്തിയത്.കൊച്ചി നഗരത്തിൽ നിന്ന് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും വി ഡി സതീശനെ സ്വീകരിക്കാനായി ആളുകൾ എത്തിയിട്ടുണ്ട്.
CATEGORIES News
