
യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന് ഇക്കുറി അഞ്ച് മന്ത്രിസ്ഥാനങ്ങൾ
- പി.കെ. കുഞ്ഞാലിക്കുട്ടി ലീഗിന്റെ ഏറ്റവും മുതിർന്ന നേതാവായ അദ്ദേഹം തന്നെയാകും മന്ത്രിസഭയിൽ പാർട്ടിയെ നയിക്കുക.
തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന് ഇക്കുറി അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന് ഉറപ്പായി. 22 എംഎൽഎമാരുമായി മികച്ച വിജയം നേടിയ ലീഗിന് അഞ്ച് മന്ത്രിമാരെ നൽകുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വവുമായി പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്. മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരുടെ കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി ലീഗിന്റെ ഏറ്റവും മുതിർന്ന നേതാവായ അദ്ദേഹം തന്നെയാകും മന്ത്രിസഭയിൽ പാർട്ടിയെ നയിക്കുക. കെ.എം. ഷാജി- എം.കെ. മുനീർ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് ഷാജിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്.

എൻ. ഷംസുദ്ദീൻ – മണ്ണാർക്കാട് നിന്ന് നാലാം തവണയും വിജയിച്ച അദ്ദേഹത്തിന്റെ പാർലമെന്ററി മികവ് പരിഗണിച്ചാണ് മന്ത്രിസ്ഥാനം നൽകുന്നത്. പി.കെ. ബഷീർ – ഏറനാട് നിന്ന് നാലാം വട്ടം നിയമസഭയിലെത്തുന്ന ഇദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകളും സീനിയോറിറ്റിയും പരിഗണിക്കപ്പെട്ടു.അഞ്ചാമത്തെ മന്ത്രിസ്ഥാനത്തിനായി കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എന്നിവരാണ് കോഴിക്കോട് നിന്നുള്ള പരിഗണനയിലുള്ളവർ. അതേസമയം, വടക്കൻ മലബാറിന് പ്രാധാന്യം നൽകണമെന്ന നിലപാടിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിനെയും പരിഗണിക്കുന്നുണ്ട്.
