രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷിക ദിനം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷിക ദിനം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

  • കൊല്ലം സികെജി സ്മാരക കലാസമിതി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ തന്നെ ഇരുപത്തൊന്നാംന്തറ്റാണ്ടിലെ ഇന്ത്യയെ കുറിച്ച് ദീർഘദർശിത്വം ചെയ്ത നേതാവായിരുന്നു രാജീവ്ജിയെന്ന് ഡിസിസി ജന. സെക്രട്ടറി വി.വി. സുധാകരൻ പറഞ്ഞു. മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊല്ലം സികെജി സ്മാരക കലാസമിതി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

ടെലകോം രംഗത്തും ഇൻഫർമേഷൻ ടെക്‌നോളജിയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ രാജീവിൻ്റെ ദീർഘവീക്ഷണ ത്തിൻ്റേയും ഭരണ നൈപുണ്യത്തിൻ്റേയും തെളിവാണ് . വോട്ടിംഗ് പ്രായം 18 ആക്കിയും അധികാരവികേന്ദ്രീകരണനിയമംനടപ്പിലാക്കിയും രാജ്യത്ത് ജനാധിപത്യശാക്തീകരണം സാധ്യമാക്കിയത് അദ്ദേഹത്തിൻ്റെ ഭരണ നേട്ടങ്ങളിൽ എടുത്തു പറയേണ്ടതാണ്. ശശീന്ദ്രൻ. ടി എ അദ്ധ്യക്ഷത വഹിച്ചു. എം. കെ. അൻസാർ, എം.വി. സുരേഷ്, ഒ.കെ. വിജയൻ, എ. കെ. ഉണ്ണികൃഷ്ണൻ, ടി. എ. അനിൽകുമാർ, ടി. അജിത് കുമാർ, പി. വേണു, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )