വിജയ് കൃത്യസമയത്ത് എത്തിയതോടെ ജീവനക്കാരുടെ ഹാജർ നിയമങ്ങൾ കർശനമാക്കി തമിഴ്‌നാട് സർക്കാർ

വിജയ് കൃത്യസമയത്ത് എത്തിയതോടെ ജീവനക്കാരുടെ ഹാജർ നിയമങ്ങൾ കർശനമാക്കി തമിഴ്‌നാട് സർക്കാർ

  • ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ച വകുപ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് അടക്കം ഉൾപ്പെടുന്നുണ്ട് എന്നാണ് തമിഴ് മാധ്യമത്തിന്റെ റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ് സെക്രട്ടറിയേറ്റിലെ ഓഫീസിൽ കൃത്യസമയത്ത് എത്തിത്തുടങ്ങിയതോടെ ജീവനക്കാരുടെ ഹാജർ നിയമങ്ങൾ കർശനമാക്കി വിവിധ വകുപ്പുകൾ. മുഖ്യമന്ത്രിയുടെ കൃത്യനിഷ്‌ഠതയെ തുടർന്ന് ജീവനക്കാർ ഓഫീസ് സമയം പാലിക്കണമെന്ന് വകുപ്പുകൾ പുതിയ നിർദേശം പുറപ്പെടുവിച്ചു.

ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ച വകുപ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് അടക്കം ഉൾപ്പെടുന്നുണ്ട് എന്നാണ് തമിഴ് മാധ്യമത്തിന്റെ റിപ്പോർട്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ മുഖ്യമന്ത്രി വിജയ് രാവിലെ 9:45നും 10നുമകം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തും. ഔദ്യോഗിക ജോലികൾ പൂർത്തിയാക്കി 4:30നും അഞ്ചിനുമിടയിൽ മുഖ്യമന്ത്രി ഓഫീസ് വിടാറാണ് പതിവ്. ഓഫീസിൽ കൃത്യസമയത്ത് ജോലിക്ക് എത്താത്ത ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠതയെ തുടർന്ന് പതിവ് ശീലം മാറ്റേണ്ടിവന്നിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )