ചെണ്ടുമല്ലി തൈ നടൽ ഉദ്ഘാടനം നടത്തി

ചെണ്ടുമല്ലി തൈ നടൽ ഉദ്ഘാടനം നടത്തി

  • ചെണ്ടുമല്ലി തോട്ടത്തിൻ്റെ തൈ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു.

കൊയിലാണ്ടി:പരിസ്ഥിതി സുരക്ഷ വേദിയും, മാരിഗോൾഡ് കൃഷിക്കൂട്ടവും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി
ചെണ്ടുമല്ലി തൈ നടൽ ഉദ്ഘാടനവും,പുഷ്‌പകൃഷി നടീലുത്സവം സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണം 2026-27 പുഷ്പകൃഷി പ്രോത്സാഹനം പദ്ധതിയിൽ ഉൾപ്പെടുത്തി നാലാംവാർഡ് മാരിഗോൾഡ് കൃഷിക്കൂട്ടം ആരംഭിക്കുന്ന ചെണ്ടുമല്ലി തോട്ടത്തിൻ്റെ തൈ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീ യു.കെ ചന്ദ്രൻ നിർവ്വഹിച്ചു. 4ാംവർഡ് കൗൺസിലർശ്രീമതി രമ്യ അധ്യക്ഷയായി. , 7ാം വാർഡ് കൗൺസിലർ വി.രമേശൻ , , കൃഷി ഓഫീസർ ഷംസിദ സിയാദ്, കൃഷിക്കൂട്ടം മെമ്പർ ചന്ദ്രൻ എ.ടി, പരിസ്ഥിതി പ്രവർത്തകർ ആയകെ.കെ ദാസൻ എൻ വി ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു.

50 സെൻ്റ് സ്ഥലത്താണ് പൂകൃഷി ഒരുക്കുന്നത്. കൊയിലാണ്ടിയിൽ ആദ്യമായി പൂ കൃഷി ചെയ്യുകയും വൻവിജയമാക്കി മാറ്റുകയും ചെയ്ത ടീമാണ് മാരിഗോൾഡ് .പി എസ് വി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ കെ. എം സുരേഷ് ബാബുസ്വാഗതവും , പി എസ് വി സംസ്ഥാനതല സോഷ്യൽ മീഡിയ കൺവീനർ ലിനീഷ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )