
ജൂലൈ 1 ന് ആദായ നികുതി ഓഫീസ് ധർണ്ണ വിജയിപ്പിക്കുക;തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്
- ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചുകൊണ്ട് വി.ബി.-ജി. റാംജി പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ കോഴിക്കോട് ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി നേതൃത്വത്തിൽ 2026 ജൂലൈ 1-ന്, ബുധനാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയും പ്രകടനവും വിജയിപ്പിക്കാൻ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രവർത്തക യോഗം ആഹ്വാനം ചെയ്തു.

കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പി. രാഘവൻ, കെ.പി. രാജൻ, അനിൽകുമാർ പള്ളിക്കര, കെ.കെ. ഭാസ്കരൻ, നിഷ ആനന്ദ് , തങ്കമണി ചൈത്രം, വി. പ്രേംനാഥ്, മിഥുൻ കുമാർ പെരുവെട്ടൂർ, വിജയൻ ഒ.കെ. എന്നിവർ സംസാരിച്ചു.
CATEGORIES News
