ലോകസംഗീതദിനാചരണം സംഘടിപ്പിച്ചു

ലോകസംഗീതദിനാചരണം സംഘടിപ്പിച്ചു

  • പ്രസിദ്ധഎഴുത്തുകാരൻ മോഹനൻ നടുവത്തൂർ സംഗീതദിനാചരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:പൂക്കാട് കലാലയത്തിൽ ലോകസംഗീതദിനാചരണം സംഘടിപ്പിച്ചു. പ്രസിദ്ധഎഴുത്തുകാരൻ മോഹനൻ നടുവത്തൂർ സംഗീതദിനാചരണം ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂർ ആശംസകൾ നേർന്നു.

കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ സുനിൽ തിരുവങ്ങൂർ സ്വാഗതവും ക്ലാസ് സെക്രട്ടറി കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഗാനസുധയിൽ അഡ്വ. കെ.ടി ശ്രീനിവാസൻ, സത്യൻ മേപ്പയ്യൂർ, സുനിൽ തിരുവങ്ങൂർ, അശ്വതി ചന്ദ്രൻ, സിൽസില, എം പ്രസാദ്, സുബേഷ് പത്മനാഭൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )