ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

  • കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

കൊയിലാണ്ടി: ജി.എച്ച്.എസ്.എസ് പന്തലായനിയിൽ എൻ.എം എം.എസ്, യു.എസ്.എസ് , എസ്.എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി. നഗരസഭാ ചെയർപേഴ്സൺ ശ്രീ. യു കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട എം.എൽ എ യ്ക്ക് സ്കൂളിൻ്റെ ഉപഹാരം പ്രിൻസിപ്പൽ ബീനപൂവ്വത്തിൽ, എച്ച്.എം സ്മിത ശ്രീധരൻ ,പി.ടി.എ പ്രസിഡൻ്റ് പി.എം ബിജു എന്നിവർ ചേർന്ന് നൽകി. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള ഉപഹാരം വിതരണം നടന്നു.

ചടങ്ങിൽ തുടർച്ചയായി പതിമൂന്ന് വർഷം, സംസ്ഥാനതലത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം നേടുന്നതിൽ കുട്ടികളെ പരിശീലിപ്പിച്ച ശ്രീ രാജീവൻ മുചുകുന്നിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ബീനപൂവ്വത്തിൽ സ്വാഗതവും പി ടി എ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതിപ്രജിഷ .പി. , ഡി. എച്ച്.എം രാഗേഷ്കുമാർ, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സാലി , എച്ച് എസ് സ്റ്റാഫ് സെകട്ടറി സ്മിത എം.കെ എന്നിവർ ആശംസകളും അർപ്പിച്ചു. ശ്രീ പ്രശാന്ത് ജി. നന്ദിപറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )