വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ

വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ

  • ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് അറസ്റ്റിലായത്

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ജിജിൻ ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിലായിരുന്നു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കോഴിക്കോട് ആവള കുട്ടോത്ത് സ്വദേശി നീഷ്മയാണ് പിടിയിലായത്. കോടികളുടെ സാമ്പത്തിക ഇടപാട് കണ്ടെത്തിയിട്ടുണ്ട്.

ഫുഡ് ഡെലിവെറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കണ്ടെത്തലിലാണ് പോലീസ്. ബിആർസിയിലേയും പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റ് അധ്യാപകരിലേക്കും അന്വേഷണം നീളും. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിയുടെ ഉറവിടം കണ്ടെത്താൻ ശ്രമം. കണ്ണൂർ റേഞ്ച് ഡിഐജി വടകരയിലെത്തി അന്വേഷണം വിലയിരുത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )