
വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻമാർക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം
- ആഗ്നക്കും അശ്വന്തിനും ബ്രദേഴ്സ് മാരാമുറ്റം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണവും സ്നേഹാദരവും നൽകി.
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേട്ടം കൈവരിച്ച് രാജ്യത്തിന്റെയും നാടിന്റെയും അഭിമാനമായി മാറിയ ആഗ്നക്കും അശ്വന്തിനും ബ്രദേഴ്സ് മാരാമുറ്റം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണവും സ്നേഹാദരവും നൽകി.

ചടങ്ങിൽ അജേഷ് പി.കെ., ബിജു എം., ഷാജി കെ.കെ., സുധി പി.കെ., അനീഷ് പി.കെ., അരുൺ എ.സി., മനോജ് എം.സി. എന്നിവർ നേതൃത്വം നൽകി. ഇരുവരുടെയും കായിക നേട്ടം യുവതലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
CATEGORIES News
