
നിക്ഷേപകർക്ക് ആകർഷകമായ വാഗ്ദാനങ്ങൾ നൽകി കോടികൾ തട്ടിയെടുത്ത് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തിൽ എംസികെ സ്ഥാപനത്തിൻ്റെ .കൊയിലാണ്ടി ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
- മുതുവടത്തൂർ പുറമേരി കൂളം കണ്ടിയിൽ പ്രേംജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു.
കൊയിലാണ്ടി: നിക്ഷേപകർക്ക് ആകർഷകമായ വാഗ്ദാനങ്ങൾ നൽകി കോടികൾ തട്ടിയെടുത്ത് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തിൽ എം സി കെ എന്ന സ്ഥാപനത്തിന്റെ കൊയിലാണ്ടി ബ്രാഞ്ച് മാനേജർ മുതുവടത്തൂർ പുറമേരി കൂളം കണ്ടിയിൽ പ്രേംജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി സാഫ് ആർക്കേഡിൽ എം സി കെ എന്ന സ്ഥാപനം 2019 ലാണ് പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിന് കേരളത്തിൽ 32 ഓളം ബ്രാഞ്ചുകൾ ഉണ്ടെന്നു വിശ്വസിപ്പിച്ചാണ് നിക്ഷേപകരിൽ ലക്ഷങ്ങൾ ഡിപ്പോസിറ്റ് സ്വീകരിച്ചത്. കാലാവധി കഴിഞ്ഞ് ഡെപ്പോസിറ്റ് തിരിച്ചെടുക്കാൻ നിക്ഷേപകർ പലരും എത്തിയിട്ടും, ഉടൻ നൽകുമെന്ന് പറഞ്ഞ് നിക്ഷേപകരെ പറഞ്ഞയക്കുകയായിരുന്നു.

കൊയിലാണ്ടിയിൽ നിന്നും മാത്രം കോടികൾ നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്തിട്ടുണ്ട്. 60 ഓളം നിക്ഷേപകരാണ് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിന്റെ ചെയർമാൻ ടി.ടി. ജോസ് നേരത്തെ അറസ്റ്റിലായിരുന്നു. 12 ഓളം ഡയറക്ടർമാരെയും ചോദ്യം ചെയ്യുമെന്നാണ് പറയുന്നത്.
