കൊയിലാണ്ടി സോഷ്യോ കൾചറൽ സൊസൈറ്റിയുടെ ഉദ്‌ഘാടനവും , ‘ഫ്യൂച്ചർ കേരള ഫ്യൂച്ചർ കൊയിലാണ്ടി” വികസന സെമിനാറും സംഘടിപ്പിച്ചു

കൊയിലാണ്ടി സോഷ്യോ കൾചറൽ സൊസൈറ്റിയുടെ ഉദ്‌ഘാടനവും , ‘ഫ്യൂച്ചർ കേരള ഫ്യൂച്ചർ കൊയിലാണ്ടി” വികസന സെമിനാറും സംഘടിപ്പിച്ചു

  • കൊയിലാണ്ടി തക്കാര റെസിഡൻസിയിൽ നടന്നു. സൊസൈറ്റി ഉദ്ഘാടനം അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ നിർവഹിച്ചു.

കൊയിലാണ്ടി:കൊയിലാണ്ടി സോഷ്യോ കൾചറൽ സൊസൈറ്റിയുടെ ഉദ്‌ഘാടനവും , ‘ഫ്യൂച്ചർ കേരള ഫ്യൂച്ചർ കൊയിലാണ്ടി” വികസന സെമിനാറും കൊയിലാണ്ടി തക്കാര റെസിഡൻസിയിൽ നടന്നു. സൊസൈറ്റി ഉദ്ഘാടനം അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ നിർവഹിച്ചു. കാൽ നൂറ്റാണ്ടു മുമ്പ് മംഗലാപുരവും കൊയിലാണ്ടിയും ഒരേ നിലവാരത്തിലുള്ള ടൗൺഷിപ്പുകളായിരുന്നെന്നും കാൽ നൂറ്റാണ്ടിനിപ്പുറം കൊയിലാണ്ടി ഒരുപാട് വളരാനുണ്ടെന്നും എം .എൽ .എ പറഞ്ഞു. സെമിനാർ ഉദ്‌ഘാടനം കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും കേരള ഗവൺമെൻ്റ് ഭരണപരമായി രൂപീകരിച്ച എക്സ്പർട്ട് കമ്മറ്റി അംഗവുമായ ഡോ. സജി ഗോപിനാഥ് ‘ഫ്യൂച്ചർ കേരള’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് നിർവഹിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് കൊയിലാണ്ടി പ്രദേശത്തിൻ്റെ വികസന മാസ്റ്റർ തയ്യാറാക്കണമെന്നും ഡിജിറ്റൽ വിപ്ലവം, ഭൗമ ഭൗതിക മാററങ്ങൾ, പുതിയ സാമ്പത്തിക സ്രോതസ്സുകൾ,ഗതാഗത മേഖലയിലെ മാററങ്ങൾ എന്നിവ പരിഗണിച്ചു വേണം കൊയിലാണ്ടിയുടെ വികസന പരിപ്രേഷ്യം രൂപപ്പെടുത്താനെന്നും അദ്ദേഹം പറഞ്ഞു.


കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
“മാറുന്ന സമൂഹം ” എന്ന വിഷയം പ്രഫ. ടി .പി കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ചു. ഉൽപാദന വിതരണ സംവിധാനങ്ങളിൽ കോപ്പറേറ്റീവ് സംഘങ്ങളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഫ്യൂച്ചർ കൊയിലാണ്ടി ” എന്ന വിഷയം മുൻ ചീഫ് ടൗൺ പ്ലാനർ കെ.വി. അബ്‌ദുൾ മാലിക് അവതരിപ്പിച്ചു. കോഴിക്കോട് നഗരത്തിൻ്റെ സാറ്റലൈറ്റ് പട്ടണമായി വളരാൻ കണക്ടിവിറ്റി കൊണ്ടും റെസിഡൻഷ്യൽ സാധ്യത പരിഗണിച്ചും ഏറ്റവും സാധ്യതകൊയിലാണ്ടി പട്ടണത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.
സൊസൈറ്റി ചെയർമാൻ എൻ. ഇ. ഹരികുമാർ, സെക്രട്ടറി എം.ജി.ബൽരാജ് , ഡോ. പി.എം. പ്രഭാകരൻ, അഡ്വ. സുനിൽ മോഹൻ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )