
ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു
- യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരുടെ ഒമ്പതാമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. രാവിലെ വീരവഞ്ചേരിയിലുള്ള ടിഎം കുഞ്ഞിരാമൻ നായർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് വസതിയിൽ അനുസ്മരണ യോഗവും നടത്തി. യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, ശശിധരൻ കെ, എൻ വി എം സത്യൻ, കെ സന്തോഷ് എന്നിവർ സംസാരിച്ചു.ടി എം കുഞ്ഞിരാമൻ നായർ അനുസ്മരണ സമ്മേളനം നാളെ വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ സി പി ഐ യുടെ മുതിർന്ന നേതാവ് സ. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും
CATEGORIES News
