മണക്കാട് രാജൻ അനുസ്മരണവും ;പുരസ്കാര സമർപ്പണവും നടത്തി

മണക്കാട് രാജൻ അനുസ്മരണവും ;പുരസ്കാര സമർപ്പണവും നടത്തി

  • പെരുവട്ടൂർ എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സൗഹാർദ പെരുവട്ടൂരിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് മണക്കാട് രാജൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി. പെരുവട്ടൂർ എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.അനുസ്മരണ കമ്മിറ്റി കൺവീനർ നാരായണൻ വി. സ്വാഗതം പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ എൻ.വി. ബിജു അധ്യക്ഷത വഹിച്ചു. എൻ.വി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർദിനേശൻ പുളിങ്കുളത്തിൽ, മോഹൻദാസ്, ഇ.എം. ദാസൻ, ടി.വി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മണക്കാട് രാജൻ പുരസ്കാരം വിജയൻ അരങ്ങാടത്തിന്2026-ലെ മണക്കാട് രാജൻ പുരസ്കാരത്തിന് പ്രശസ്ത നാടക കലാകാരൻ വിജയൻ അരങ്ങാടം അർഹനായി.

കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള നാടകവേദിയിൽ സജീവ സാന്നിധ്യമായ വിജയൻ അരങ്ങാടത്ത് വൈവിധ്യമായ നിരവധി കഥാപാത്രങ്ങളെ തനതായ അഭിനയശൈലിയിലൂടെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ പ്രതിഭാധനനായ കലാകാരനാണ്.10,000രൂപയും പ്രശസ്തി പത്രവും ഫലകവും ആണ് പുരസ്‌കാരം മലയാള നാടകവേദിക്ക് ആറ് പതിറ്റാണ്ടിലേറെക്കാലം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടി വിജയൻ അരങ്ങാടത്തിന് സമർപ്പിച്ചു. ബാബു കെ ടി കെ ചടങ്ങിന് നന്ദി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )