വർണ്ണ മുദ്ര പുരസ്കാരം കുമാരി അലോനയ്ക്ക്

വർണ്ണ മുദ്ര പുരസ്കാരം കുമാരി അലോനയ്ക്ക്

  • കാട്ടിലെ പീടിക സ്വദേശിയും പൂക്കാട് കലാലയം വിദ്യാർത്ഥിയുമാണ് അലോന ടി. സെപ്റ്റംബർ 13ന് വൈകിട്ട് 4 മണിക്ക് പൂക്കാട് കലാലയം അശോകം ഹാളിൽ നടക്കുന്ന ശശി കോട്ട് അനുസ്മരണ സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി പുരസ്കാരം സമർപ്പിക്കും

പൂക്കാട് : ആർട്ടിസ്റ്റ് ശശികോട്ടിന്റെ ഓർമ്മയ്ക്കായി പൂക്കാട് കലാലയം ചിത്രകലാ വിഭാഗം ഏർപ്പെടുത്തിയ വർണ്ണമുദ്ര പുരസ്കാരത്തിന് ചിത്രകലാ പ്രതിഭ കുമാരി അലോന ടി അർഹയായി. കാട്ടിലെ പീടിക സ്വദേശിയും പൂക്കാട് കലാലയം വിദ്യാർത്ഥിയുമാണ് അലോന ടി. സെപ്റ്റംബർ 13ന് വൈകിട്ട് 4 മണിക്ക് പൂക്കാട് കലാലയം അശോകം ഹാളിൽ നടക്കുന്ന ശശി കോട്ട് അനുസ്മരണ സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി പുരസ്കാരം സമർപ്പിക്കും.

12ന് കാലത്ത് 9 മുതൽ 30 ചിത്രകാരന്മാർ പങ്കെടുക്കുന്ന വരപ്രണാമം നടക്കും. 13ന് രാവിലെ 9 മണി മുത ൽ ചിത്രപ്രദർശനവും വൈകിട്ട് 4:00 മണിക്ക് അനുസ്മരണ പരിപാടിയും നടക്കും. പ്രശസ്ത നാടക സംവിധായകൻ എം കെ സുരേഷ് ബാബു മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ടി. അജയ് ബോസ് മുഖ്യാതിഥി ആയിരിക്കും. വാർഡ് മെമ്പർ കെ കെ സരീഷ് ആശംസകൾ അർപ്പിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )