
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അമിത അധികാര കേന്ദ്രീകരണത്തിലും ഏകപക്ഷീയ നടപടികളിലും രൂക്ഷവിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി
- കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ അതീവ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അമിത അധികാര കേന്ദ്രീകരണത്തിലും ഏകപക്ഷീയ നടപടികളിലും രൂക്ഷവിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ അതീവ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം എതിർത്തിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു വെന്നും ഇത്തരം നടപടികൾ മൂ സി ഇ സിയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തിന് ഇനി ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.നിയമപ്രകാരം കമ്മീഷനിലെ തീരുമാനങ്ങൾ ഐക്യത്തോടെയോ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചോ ആകണം നടപ്പിലാക്കേണ്ടത്. സി ഐ ആർ പ്രക്രിയ സുതാര്യമാണെന്ന സി ഇ സിയുടെ വാദം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ഡൽഹി അടക്കമുള്ള ഇടങ്ങളിൽ പ്രമുഖർക്ക് പോലും രേഖകൾ നിർബന്ധമായി ഹാജരാക്കേണ്ട അവസ്ഥയാണുള്ളത്. അതിനാൽ സി ഐ ആർ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി നിർദേശപ്രകാരം പ്രതിപക്ഷ നേതാവ് കൂടി ഉൾപ്പെടുന്ന സമിതി മുഖേന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും ബേബി ആവശ്യപ്പെട്ടു
