പെൻഷനേഴ്സ് യൂണിയൻ  ബ്ലോക്ക് തല ശില്പശാല വർണ്ണാഭമായി മേലടിയിൽ സംഘടിപ്പിച്ചു

പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് തല ശില്പശാല വർണ്ണാഭമായി മേലടിയിൽ സംഘടിപ്പിച്ചു

  • വിഷയത്തെക്കുറിച്ച് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. നാരായണൻ മാസ്റ്ററും ക്ലാസ് എടുത്തു .ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു

പയ്യോളി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റി പെൻഷൻകാർക്ക് വിവിധ വിഷയങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു .സംഘടന കാര്യങ്ങളെക്കുറിച്ച് ജില്ലാ വൈസ് പ്രസിഡണ്ട് കെ .വി രാഘവൻ മാസ്റ്റർ, സാമ്പത്തിക വിഷയം കൈകാര്യം ചെയ്യുന്നതിനെ പറ്റി ജില്ലാ ട്രഷറർ എൻ .കെ ബാലകൃഷ്ണൻ മാസ്റ്റർ, സൈബർ മേഖല എങ്ങനെ ഗുണപരമായി കൈകാര്യം ചെയ്യാം എന്ന വിഷയത്തെക്കുറിച്ച് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. നാരായണൻ മാസ്റ്ററും ക്ലാസ് എടുത്തു .

ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ .കെ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു .ജില്ലാ കമ്മിറ്റി മെമ്പർ എ.എം കുഞ്ഞിരാമൻ, സാംസ്കാരിക വേദി ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )