
യുപിഐ ഇടപാടുകൾക്ക് അമിത ചാർജ്; കൊയിലാണ്ടിയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം
- പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് രാജീവ് കെ. എം., യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി മനീഷ് മലബാർ, ഷഹീർ ഗ്യാലക്സി എന്നിവർ നേതൃത്വം നൽകി.
കൊയിലാണ്ടി: കൊയിലാണ്ടി യൂണിറ്റിന്റെ യുപിഐ (UPI) ഇടപാടുകൾക്ക് അമിത ചാർജ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായാണ് പ്രകടനം നടത്തിയത്.പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് രാജീവ് കെ. എം., യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി മനീഷ് മലബാർ, ഷഹീർ ഗ്യാലക്സി എന്നിവർ നേതൃത്വം നൽകി.

സ്റ്റേറ്റ് കൗൺസിൽ അംഗം കെ. കെ. നിയാസ്, റിയാസ് അബൂബക്കർ, ലാലു സി. കെ.,പീ കെ സുഹൈബ്,ഗോപാലകൃഷ്ണൻ ഗീത,നസീർ ടൈം പാർക്ക്, ഇസ്മായിൽ നക്ഷത്ര, ചന്ദ്രൻ ചന്ദ്രവാച്ച് , പ്രജീഷ് പി. വി., രാജേഷ്. K, ഷൗക്കത്ത്, ഫയാസ്, , ബഷീർ വി. പി. വി., ഡീലക്സ് നൗഷാദ്, അരുൺ, ന്യൂ ലേഡി പവിത്രൻ, ഹാഷിം ജെ. കെ., റോഷ്ന, ഗ്രീഷ്മ, സൗമിനി മോഹൻദാസ്, ഉഷ മനോജ്,നിഷ ഷിഖ, ഷാഹിദ. ഭുവന. സുജാത എന്നിവരടക്കം കൊയിലാണ്ടിയിലെ നിരവധി വ്യാപാരികൾ പ്രതിഷേധ പ്രകടനത്തിൽ സജീവമായി പങ്കെടുത്തു.വ്യാപാരികളുടെ ഐക്യവും പ്രതിഷേധത്തിന്റെ ശക്തിയും വിളിച്ചോതിയ പ്രകടനത്തിൽ നിരവധി കച്ചവടക്കാർ പങ്കുചേർന്നു.
