കൊയിലാണ്ടിയിൽ രാത്രികാല ഭക്ഷണശാലകളിൽ നഗരസഭയുടെ പരിശോധന; ന്യൂനതകൾ പരിഹരിക്കാൻ കർശന നിർദ്ദേശം

കൊയിലാണ്ടിയിൽ രാത്രികാല ഭക്ഷണശാലകളിൽ നഗരസഭയുടെ പരിശോധന; ന്യൂനതകൾ പരിഹരിക്കാൻ കർശന നിർദ്ദേശം

  • സ്ഥാപനങ്ങളിലെ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 17 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

കൊയിലാണ്ടി: നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സ്ഥാപനങ്ങളിലെ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 17 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വം, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നിശ്ചിത സമയപരിധിക്കകം അവ പരിഹരിക്കണമെന്ന് കർശന നിർദ്ദേശം നൽകി.

വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി എൽ. പാർവ്വതി ചന്ദ്രൻ കെ.എ.എസ്. അറിയിച്ചു.നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എൽ. ലിജോയ്, ഷീബ വി.ജെ. എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )