ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്താനുള്ള നീക്കം പിൻവലിക്കണം: നഗരസഭ ചെയർപേഴ്സൺ

ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്താനുള്ള നീക്കം പിൻവലിക്കണം: നഗരസഭ ചെയർപേഴ്സൺ

  • പെരുവട്ടൂർ, നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകൾഅടച്ചുപൂട്ടാനുമുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻപറഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് സബ് പോസ്റ്റ് ഓഫീസായി തരംതാഴ്ത്താനും പെരുവട്ടൂർ, നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകൾഅടച്ചുപൂട്ടാനുമുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻപറഞ്ഞു. കൊയിലാണ്ടിയിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തപാൽ ഓഫീസുകളുടെ സേവനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വർഷങ്ങളായി പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിവരുന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന്റെ പദവി നഷ്ടപ്പെടുത്തുന്നത് പ്രദേശത്തിന്റെ പ്രാധാന്യത്തെയുംവികസനസാധ്യതകളെയും അവഗണിക്കുന്ന നടപടിയാണ്.

അതോടൊപ്പം പെരുവട്ടൂർ നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്നത് സാധാരണക്കാർക്കും വയോജനങ്ങൾക്കും പെൻഷൻകാർക്കും ചെറുകിട വ്യാപാരികൾക്കും വലിയ പ്രയാസം സൃഷ്ടിക്കും. തപാൽ സേവനങ്ങൾ കേവലം കത്തിടപാടുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ബാങ്കിങ്, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ്, പെൻഷൻ വിതരണം തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് തപാൽ ഓഫീസുകൾ വഴി ലഭ്യമാകുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇല്ലാതാക്കുന്നത് ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ്.

പ്രാതുസേവന സ്ഥാപനങ്ങൾ രക്തിപ്പെടുത്തുകയുംഇത്തരം സ്ഥാപനങ്ങൾ ഇല്ലാതാക്കുന്നത് ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ്. പൊതുസേവന സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടതിന് പകരം നിലവിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല. കൊയിലാണ്ടിയുടെ പ്രാധാന്യവും ജനസംഖ്യയും വർധിച്ചുവരുന്ന സേവനാവശ്യങ്ങളും പരിഗണിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന്റെ നിലവിലുള്ള പദവി നിലനിർത്തുകയും പെരുവട്ടൂർ,നടേരി, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം തുടരുമെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരും തപാൽ അധികൃതരും അടിയന്തരമായി ഇടപെടണം. ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്നും അല്ലാത്തപക്ഷം ജനപ്രതിനിധികളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്നും ചെയർപേഴ്സൺ മുന്നറിയിപ്പു നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )