നെടുമ്പാശ്ശേരി മിനി കൂപ്പർഅപകടക്കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

നെടുമ്പാശ്ശേരി മിനി കൂപ്പർഅപകടക്കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

  • നേരത്തെ സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്.നേരത്തെ സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതികൾ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

സുഹൈലിന്റെ സുഹൃത്തുക്കൾക്കെതിരെ ചുമത്തിയ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.സുഹൈലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശമുണ്ടാകുമെന്നും പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നാലെ മൂന്നാം പ്രതി ടി. ജോയൽ സുഹൃത്തിന് അയച്ച വോയ്സ് മെസേജിന്റെ വിവരങ്ങളും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )