
പൂക്കാട് കലാലയത്തിൽ വയലാർ അനുസ്മരണ ഗാനസന്ധ്യ
കോഴിക്കോട് ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫസർ കെ ഡി സിജു ഉദ്ഘാടനം ചെയ്തു
മലയാളത്തിൻ്റെ എക്കാലത്തേയും ഓർമ്മിക്കപ്പെടുന്ന ഗാനരചയിതാവ് വയലാറിനെ അനുസ്മരിച്ച് പൂക്കാട് കലാലയത്തിൽ ഗാനസന്ധ്യ നടന്നു. കോഴിക്കോട് ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫസർ കെ ഡി സിജു ഉദ്ഘാടനം ചെയ്തു. യു. കെ. രാഘവൻ ഉദ്ഘാടകന്‍ ഉപഹാരം ഒകെമാറി. കലാലയം പ്രസിഡണ്ട് അഡ്വ. കെ. ടി. ശ്രീനിവാസൻ ആധ്യക്ഷത വഹിച്ചു. കലാലയം ജനറൽ സെക്രട്ടറി ശിവദാസ് കരോളി സ്വാഗതവും കൺവീനർ ശ്യാംസുന്ദർ നന്ദിയും പറഞ്ഞു.

തുടർന്ന് ഗാനസന്ധ്യയിൽ സുനിൽ തിരുവങ്ങൂർ, വിജയൻ, വേലായുധൻ, അഭിശ്രീ, രമേശ്, ശ്യാംസുന്ദർ , അഡ്വ. കെ.ടി ശ്രീനിവാസൻ, അശ്വതി ചന്ദ്രൻ, അനഘ, കെ. ശ്രീനിവാസൻ, ഷാജി, ഗംഗൻ, ഉഷീന, സീമന്തിനി, സുബേഷ് പത്മനാഭൻ, ചോയിക്കുട്ടി എന്നിവർ പാടി.
CATEGORIES News
