
പൂക്കാട് മർകസ് പബ്ലിക് സ്കൂൾ സ്പോർട്സ് മീറ്റ് ‘സ്പ്ലാഷ്’26’ സംഘടിപ്പിച്ചു
മീറ്റിന്റെ ഉദ്ഘാടനം കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ നിർവ്വഹിച്ചു
പൂക്കാട്:പൂക്കാട് മർകസ് പബ്ലിക് സ്കൂൾ സ്പോർട്സ് മീറ്റ് ‘സ്പ്ലാഷ്’26’ കാഞ്ഞിലശ്ശേരി ഇ കെ നായനാർ സ്റ്റേഡിയത്തിൽ നടന്നു.
മീറ്റിന്റെ ഉദ്ഘാടനം കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ നിർവ്വഹിച്ചു.മീറ്റിൽ 178 പോയിന്റ് നേടി ചലഞ്ചേഴ്സ് ഗ്രൂപ്പ് ജേതാക്കളായി.വ്യക്തിഗത ചാമ്പ്യന്മാരായി മുഹമ്മദ് ഇഷാൻ( ജൂനിയർ ബോയ്സ് ), ഫാത്തിമ ഫർഹത്ത്( ജൂനിയർ ഗേൾസ് )മുഹമ്മദ് ഇലാൻ റാസി( സബ്ജൂനിയർ ബോയ്സ്) നൈറ മറിയം( സബ് ജൂനിയർ ഗേൾസ്) തുടങ്ങിയവർ
തെരഞ്ഞെടുക്കപ്പെട്ടു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹാരിസ്,
ശ്രീനിവാസൻ,പോലീസ് കോൺസ്റ്റബിൾ ഷിബിൻ ലാൽ,സ്കൂൾ
എ ഒ കെ ഷറഫുദ്ദീൻ, പ്രിൻസിപ്പൽ ബിജുല,കോഡിനേറ്റർമാരായ
സജീറ, ഷൈനി മുഹമ്മദ് മുഹ്സിൻ തുടങ്ങിയവർ മെഡൽ വിതരണം നടത്തി.
CATEGORIES News
