
കൊയിലാണ്ടി മാടാക്കര പള്ളിക്ക് സമീപമുള്ള വീട്ടിൽ ഇ ഡി റെയ്ഡ്
സ്വർണ്ണം കടത്ത് ഉൾപ്പെടെയുള്ള ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് അറിയുന്നത്.
കൊയിലാണ്ടി: മാടാക്കര പള്ളിക്ക് സമീപമുള്ള വീട്ടിൽ ഇ ഡി റെയ്ഡ്. വടക്കയിൽ നൗഷാദിൻറെ വീട്ടിൽ ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് ഇ ഡി റെയ്ഡ് ആരംഭിച്ചത്. സ്വർണ്ണം കടത്ത് ഉൾപ്പെടെയുള്ള ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് അറിയുന്നത്. നൗഷാദ് ഇപ്പോൾ തിക്കോടിയിലെ വീട്ടിലാണ് താമസം.

എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡിനു നേതൃത്വം നൽകുന്നത്.സ്വർണക്കടത്ത്- ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള റെയ്ഡ് പുലർച്ചെ മുതൽ ആരംഭിച്ചതായണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്.
CATEGORIES News
