
മുഖ്യമന്ത്രി വിഡി സതീശൻ മിടുമിടുക്കനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
തന്നെ കാണാൻ ആരു വന്നാലും വിലക്കില്ല. ആരുമായും പിണക്കമില്ല. മുഖ്യമന്ത്രി വന്നാലും സ്വാഗതം. ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ആലപ്പുഴ : മുഖ്യമന്ത്രി വിഡി സതീശൻ മിടുമിടുക്കനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അത് എല്ലാവരും സർട്ടിഫിക്കറ്റ് കൊടുത്താണ്. സതീശനോട് പിണക്കമില്ല. പണ്ടും പിണക്കമില്ലായിരുന്നു. ഉണ്ടായിരുന്നത് വിഷയാധിഷ്ടിത അഭിപ്രായ വ്യത്യാസം മാത്രമായിരുന്നെന്ന് വെള്ളപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാൻ ആരു വന്നാലും വിലക്കില്ല. ആരുമായും പിണക്കമില്ല. മുഖ്യമന്ത്രി വന്നാലും സ്വാഗതം. ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായി തന്റെ പൊതുപ്രവർത്തനത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ വേട്ടയാടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. മൈക്രോ ഫിനാൻസ് കേസിൽ എന്നെ പ്രതിയാക്കിയാണോ കുറ്റപത്രം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. തന്നെ പ്രതിയാക്കി കേസ് കൊടുക്കണമെന്നുളള അഭിപ്രായം ഈ സർക്കാരിന് ഇല്ലന്നല്ലേ അവർ കോടതയിൽ പറഞ്ഞത്.

ഊഹാപോഹങ്ങൾ വച്ച് ചിലർ ഉണ്ടായില്ലാ വെടി പൊട്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.താൻ വീണ്ടും ട്രസ്റ്റ് ഭാരവാഹികയാകുമെന്ന് മനസിലാക്കിയതോടെ ചിലർ രംഗത്തുവന്നിരിക്കുകയാണ്. തന്നെ ഇപ്പോ അറസ്റ്റ് ചെയ്യുമെന്ന് പ്രചരിപ്പിക്കുകയാണ് ഇവർ. അതെല്ലാം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ 30 കൊല്ലമായി തനിക്കെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഗുരുവിന്റെ കാരുണ്യം കൊണ്ടും പാവങ്ങളുടെ പ്രാർഥന കൊണ്ടും ദോഷമൊന്നും ഉണ്ടായില്ല. ഇന്ത്യ സർക്കാരിന്റെ ആദരവ് ലഭിക്കുകയും ചെയ്. അതിനെതിരെയും ചിലർ കേസ് കൊടുത്തു. എല്ലാ കേസുകളും ചവറ്റുകൊട്ടയിൽ പോയില്ലേയെന്ന് വെള്ളാപ്പളളി ചോദിച്ചു.
