
ക്ലിയർവേ കൗൺസിലിങ് സെൻ്റർ പ്രവർത്തനമാരംഭിച്ചു
- ക്ലിയർവേയിൽ സ്റ്റുഡന്റസ്, പേരെന്റ്സ്, ഫാമിലി കൗൺസിലിങ്ങുകൾ ഉണ്ടാവും. പ്രത്യേക ഗൈഡൻസ് ക്ലാസുകൾ കൂടി വിവിധ വിഭാഗങ്ങൾക്കായി സംഘടിപ്പിക്കുന്നതാണ്
കൊയിലാണ്ടിയിൽ ആരംഭിച്ച ക്ലിയർവേ ഗൈഡൻസ് & കൗൺസിലിങ് സെന്ററിന്റെ ഉദ്ഘാടനം കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. എൻ. ചന്ദ്രശേഖരൻ നിർവഹിച്ചു. ചടങ്ങിൽ പി. കെ. ശ്രീധരൻ, സിൽജ, കൃഷ്ണപ്രിയ, വി. പി. സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു.
കൊയിലാണ്ടി ആതിര ബിൽഡിംഗിലാണ് ക്ലിയർവേ. ക്ലിയർവേയിൽ സ്റ്റുഡന്റസ്, പേരെന്റ്സ്, ഫാമിലി കൗൺസിലിങ്ങുകൾ ഉണ്ടാവും. പ്രത്യേക ഗൈഡൻസ് ക്ലാസുകൾ കൂടി വിവിധ വിഭാഗങ്ങൾക്കായി സംഘടിപ്പിക്കുന്നതാണ്. കൗൺസിലിങ്ങിനു് ബുക്ക് ചെയ്യേണ്ട നമ്പർ 9846838384.